വളരെ പോഷകഗുണമുള്ള ഒരു പഴമാണ് പപ്പായ. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ പപ്പായ മികച്ചതാണ്.
പപ്പായ പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്യാനും നല്ല കൊളസ്‌ട്രോൾ നിലനിർത്താനും സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ പുറന്തള്ളാൻ പപ്പായ ഉത്തമമാണ്.
പപ്പായയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളായ പോളിഫിനോൾ, ഫ്ലേവനോയ്ഡുകൾ, ആൽക്കലോയിഡുകൾ, ടാനിൻസ്, സാപ്പോണിൻസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പുഷ്ടമാണ് പപ്പായ. അവ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും കുടൽ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.
ഒലിക് ആസിഡ് പോലെയുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് പപ്പായ. ഈ ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോൾ (എൽ.ഡി.എൽ കൊളസ്ട്രോൾ) കുറയ്ക്കുന്നതിലൂടെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു. പപ്പായ കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
പപ്പായയിൽ ശക്തമായ ആന്റിഓക്‌സിഡന്റായ പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ ശരീരത്തെ പല തരത്തിലുള്ള ക്യാൻസറിൽ നിന്നും തടയുന്നു. കാൻസർ കോശങ്ങളുടെ രൂപീകരണവും വളർച്ചയും തടയുന്ന ഐസോത്തിയോസയനേറ്റും പപ്പായയിൽ അടങ്ങിയിട്ടുണ്ട്.
കിഡ്‌നി രോഗങ്ങളെ പപ്പായ സംരക്ഷിക്കുന്നു. പപ്പായ കഴിക്കുന്നത് വൃക്കകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു.
പപ്പായ കഴിക്കുന്നത് വീക്കം കുറയ്ക്കാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പപ്പായ വിത്തിൽ വിറ്റാമിൻ സിയും ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് തുടങ്ങിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. പപ്പായ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നു. അതുവഴി നേർത്ത വരകളും ചുളിവുകളും തടയുന്നു. പപ്പായയിൽ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഈസ്ട്രജൻ എന്നറിയപ്പെടുന്ന ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കുന്നതിന് ഈ പദാർത്ഥം അത്യന്താപേക്ഷിതമാണ്.
Post Your Comments