Latest NewsNewsBusiness

നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ തോതിൽ ഉയർന്നിട്ടുണ്ട്

നേട്ടം തുടരാനാകാതെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആരംഭത്തിൽ നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് സൂചികകൾ തളരുകയായിരുന്നു. സെൻസെക്സ് 11 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 58,775 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 83 പോയിന്റ് ഇടിഞ്ഞ് 17,522 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ തോതിൽ ഉയർന്നിട്ടുണ്ട്.

അദാനി പോർട്ട്സ്, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, പവർഗ്രിഡ്, എൻടിപിസി, ടിസിഎസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി എന്നീ കമ്പനികളുടെ ഓഹരികൾക്ക് മങ്ങലേറ്റു. അതേസമയം, എസ്ബിഐ ലൈഫ്, ഐഷർ മോട്ടോഴ്സ്, ശ്രീ സിമന്റ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചു.

Also Read: ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിനും കയറ്റുമതി നിരോധനം, കാരണം ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button