എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ, ബി 12, ഡി, സിയുടെ കുറവ് എന്നിവ മുടികൊഴിച്ചിലിന് കാരണമാകുന്നു. താരനും മുടികൊഴിച്ചിലും അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
200 മില്ലി വെളിച്ചെണ്ണയിൽ നാലോ അഞ്ചോ കറിവേപ്പില ചേർക്കുക. ശേഷം, ഈ വെളിച്ചെണ്ണ ഒന്ന് ചൂടാക്കുക. കറിവേപ്പിലയുടെ നിറം മാറുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. പിന്നീട് ഇത് ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ച് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുക. 15 മിനിട്ട് തലയിൽ പുരട്ടി മസാജ് ചെയ്ത ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
Read Also:- അജ്മൽ ബിസ്മി ഇനി പെരുമ്പാവൂരിലും
മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടിയുടെ വളർച്ചയ്ക്ക് ചില പ്രധാനപ്പെട്ട പോഷകങ്ങളാണ്. മുട്ട ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഫലപ്രദമാണ്. മുട്ടയുടെ വെള്ള തലയിൽ തേച്ച് പിടിപ്പിച്ച ശേഷം, 10 മിനിട്ട് മസാജ് ചെയ്യുക. ശേഷം, ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
Post Your Comments