പാലപ്പം എല്ലാവര്‍ക്കും പ്രത്യേകിച്ച് മലയാളികളുടെ പ്രിയ ഭക്ഷണമാണ്. പാലപ്പം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിന് പിന്നില്‍ എന്തൊക്കെ കൂട്ടുകള്‍ കൃത്യമായി ചേര്‍ക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. എങ്ങനെ വീട്ടില്‍ സ്വന്തമായി എളുപ്പത്തില്‍ സോഫ്റ്റ് പാലപ്പം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി – രണ്ട് കപ്പ്
ചോറ്- കാല്‍ കപ്പ്
യീസ്റ്റ് – ഒരു നുള്ള്
തേങ്ങ – കാല്‍ കപ്പ്
വെള്ളം- പാകത്തിന്
Read Also : നൂഡിൽസിന്റെ വില കുത്തനെ ഉയർത്തി തായ്‌ലൻഡ്, കാരണം ഇതാണ്
തയ്യാറാക്കുന്ന വിധം
പച്ചരി വെള്ളത്തില്‍ തലേ ദിവസം രാവിലെ തന്നെ കുതിരാൻ ഇടണം.7, 8 മണിക്കൂർ കഴിയുമ്പോൾ ഇത് നല്ലതുപോലെ അരച്ചെടുക്കുക. ഒരു വിധത്തില്‍ അരഞ്ഞ് കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം ചോറ്, തേങ്ങ എന്നിവ ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കണം. ഇതിലേക്ക് യീസ്റ്റ് ചേര്‍ക്കേണ്ടതാണ്. ഇത് നല്ലതുപോലെ അരച്ചെടുത്ത് എയര്‍ടൈറ്റുള്ള ഒരു പാത്രത്തിലേക്ക് മാറ്റി അടച്ച് വെക്കണം.
രാവിലെ ഗ്യാസില്‍ ഒരു കടായി വെച്ച് അതിലേക്ക് പൊങ്ങി വന്ന മാവ് നല്ലതു പോലെ ഒഴിച്ച് കൊടുത്ത് കടായി നല്ലതു പോലെ കറക്കിയെടുക്കണം. ഇത് രണ്ട് മിനിറ്റ് കഴിയുമ്പോള്‍ മറിച്ചിടാതെ തന്നെ വാങ്ങാവുന്നതാണ്. നല്ല സോഫ്റ്റ് പാലപ്പം റെഡി.
Post Your Comments