തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്‌മെന്റില്‍ പ്രവേശനം വ്യാഴാഴ്ച 5 മണിവരെ നീട്ടിയിട്ടുണ്ട്.
Read Also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 602 കേസുകൾ
പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്‌മെന്റിന് മുമ്പായി മാനേജ്മെന്റ് – അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കണം.
സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവുകളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും.
Post Your Comments