NewsBusiness

രാജ്യത്ത് ഡിജിറ്റൽ പണമിടപാട് രംഗത്ത് വൻ മുന്നേറ്റം

ഈ വർഷം ഏപ്രിൽ മാസത്തിൽ 500 കോടി ഇടപാടുകളാണ് നടന്നിട്ടുള്ളത്

രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരമാണ് ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ സാധിക്കുക. നോട്ട് നിരോധനത്തിന് പിന്നാലെ യുപിഐ സേവനങ്ങൾ കേന്ദ്രം അവതരിപ്പിച്ചത് ഡിജിറ്റൽ പണം ഇടപാടുകൾ കൂടുതൽ വേഗതയാർജ്ജിക്കാൻ കാരണമായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസത്തിൽ 10.6 ലക്ഷം കോടി മൂല്യമുള്ള 630 കോടി യുപിഎ ഇടപാടുകളാണ് നടന്നിട്ടുള്ളത്.

ഈ വർഷം ഏപ്രിൽ മാസത്തിൽ 500 കോടി ഇടപാടുകളാണ് നടന്നിട്ടുള്ളത്. കൂടാതെ, 2019 ഒക്ടോബർ മാസത്തിൽ ആദ്യമായാണ് യുപിഐ ഇടപാടുകൾ 100 കോടി പിന്നിട്ടത്. യുപിഐ പേയ്മെന്റുകൾ നടത്താൻ ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം, ഫോൺപേ തുടങ്ങിയ ആപ്പുകളെയാണ് കൂടുതൽ ആശ്രയിക്കുന്നത്.

Also Read: പളനിമലയെന്ന പേരിലെ ഐതീഹ്യം

നിലവിൽ, യുപിഐ പേയ്മെന്റുകൾ നടത്തുമ്പോൾ സേവന ദാതാക്കൾക്ക് ഉണ്ടാകുന്ന ബാധ്യതയെക്കുറിച്ച് ആർബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button