തൊടുപുഴ: തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി. വായ്പകള്‍ അനുവദിക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ബാങ്കിന് മേല്‍ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. ബുധനാഴ്ച മുതല്‍ ആറുമാസത്തേയ്ക്കാണ് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന് അനുസരിച്ച് തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.
Read Also: പോക്സോ കേസ് പ്രതി നിയമപ്രകാരം ഇരയെ വിവാഹം ചെയ്തു, ഒരു കുഞ്ഞുമായി: കേസിൽ കോടതി വിധി പറഞ്ഞു
ബാങ്കിന്റെ നിലവിലെ സാമ്പത്തിക നില കണക്കിലെടുത്താണ് തീരുമാനം. നിക്ഷേപകന്റെ പേരിലുള്ള സേവിങ്സ്, കറന്റ് അടക്കമുള്ള വിവിധ അക്കൗണ്ടുകളിലുള്ള നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് വിലക്ക് ഉള്ളത്. എന്നാല്‍, നിക്ഷേപത്തിന്മേലുള്ള വായ്പകള്‍ തീര്‍പ്പാക്കുന്നതിന് അനുവദിക്കും. ആര്‍ബിഐയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ഇത് അനുവദിക്കുകയുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. അടുത്ത ആറുമാസ കാലയളവിലേക്കാണ് വിലക്ക്. ആര്‍ബിഐയുടെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ വായ്പ അനുവദിക്കുകയോ, നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ കടം വാങ്ങുകയോ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ആര്‍ബിഐയുടെ അനുമതിയില്ലാതെ ആസ്തികളോ വസ്തുവകകളോ കൈമാറ്റം ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments