ട്രിച്ചി: ആരാധകർ ശല്യമല്ലെന്നും ദൈവത്തെപ്പോലെയാണെന്നും വ്യക്തമാക്കി തമിഴ് സൂപ്പർ താരം വിക്രം. ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം പലപ്പോഴും സൂപ്പർതാരങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. എന്നാൽ, തനിക്ക് അങ്ങനെയൊരനുഭവം ആരാധകരിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും വിക്രം പറയുന്നു. തന്റെ പുതിയ ചിത്രമായ കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജിലെത്തിയതായിരുന്നു അദ്ദേഹം.
വിക്രം എത്തുന്നതറിഞ്ഞ് കോളേജിന് അകത്തും പുറത്തും നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്. ആരാധകരുടെ ഇത്തരം ആവേശ പ്രകടനങ്ങളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥനാകാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതുപോലുള്ള സ്നേഹപ്രകടനങ്ങൾ സത്യത്തിൽ അനുഗ്രഹമായാണ് അനുഭവപ്പെടാറെന്നും വിക്രം വ്യക്തമാക്കി.
ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല, വ്യക്തത വരുത്തി കേന്ദ്ര സർക്കാർ
‘ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല. അത് നടക്കുമ്പോൾ അതിനേക്കാൾ വലിയ ഒരു കാര്യവും ഉണ്ടാവുകയുമില്ല. ആരാധകർ ദൈവത്തേപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ഒരർത്ഥത്തിൽ ദൈവം തന്നെയാണ്. ഞങ്ങൾക്കും ആരാധകർക്കുമിടയിൽ യാതൊരുവിധ കെട്ടുപാടുകളുമില്ല. ഞങ്ങളിൽ നിന്ന് അവർക്ക് പ്രത്യേകിച്ചൊന്നും കിട്ടാനില്ല. ചിലർ ഞങ്ങളെ നേരിട്ട് കാണുകപോലും ചെയ്യുന്നില്ല. എങ്കിലും അവർ ഞങ്ങളുടെ മുഖവും പേരും ദേഹത്ത് പച്ചകുത്തുന്നു,’ വിക്രം പറഞ്ഞു.
Post Your Comments