ന്യൂഡല്‍ഹി: വാർത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാൻ നവ മാധ്യമങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒരു കാലമാണ്. ഓരോ രാഷ്ട്രീയ പാർട്ടികളും അതിനായി സൈബർ വിങ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തങ്ങളുടെ പാര്‍ട്ടി യൂട്യൂബ് ചാനല്‍ ഡിലീറ്റ് ആയെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ അട്ടിമറി സംശയിക്കുന്നതായും കോണ്‍ഗ്രസ് ട്വിറ്ററിൽ വ്യക്തമാക്കി.
read also:‘തോമർ രാജാവിന്റെ പിൻഗാമി’: കുത്തബ് മിനാറിന്റെ ഉടമസ്ഥരെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന ചാനലാണ് ഡിലീറ്റ് ആയത്. വിഷയത്തില്‍ ഗൂഗിള്‍-യൂട്യൂബ് ടീമുമായി ആശയവിനിമയം നടത്തി വരികയാണെന്നും അട്ടിമറിയാണോ സാങ്കേതിക തകരാറാണോയെന്ന് പരിശോധിച്ച് വരികയാണെന്നും കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.
Post Your Comments