![](/wp-content/uploads/2022/04/accident-1.jpg)
കുമരകം: സ്കൂളിൽ നിന്നു സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്കു കാറിടിച്ച് ഗുരുതര പരിക്കേറ്റു. കുമരകം ഗവണ്മെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയും കോന്നക്കരി ഭാഗത്ത് തുണ്ടിയിൽ സന്തോഷിന്റെ മകനുമായ അമ്പാടി(11)ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ പിൻഭാഗത്തുകൂടി വന്ന കാർ സൈക്കിളിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് ഉയർന്ന പൊങ്ങിയ വിദ്യാർത്ഥി കാറിന്റെ മുമ്പിലുള്ള ഗ്ലാസിൽ വീഴുകയായിരുന്നു. ഗ്ലാസ് പൂർണമായി തകർന്നു.
അപകടത്തിൽ തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ അമ്പാടിയെ ആദ്യം കുമരകം സിഎച്ച്സിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. വികലാംഗനും ലോട്ടറി വില്പനക്കാരനുമാണ് പിതാവ് സന്തോഷ്. മാതാവ് ജയന്തി അങ്കണവാടി ഹെൽപ്പറുമാണ്.
Post Your Comments