Latest NewsMollywoodNewsEntertainment

വീണ്ടും വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞവരുണ്ട്: വിവാഹവാർത്തകളെ കുറിച്ച് മേഘ്ന രാജ്

ചുറ്റുമള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്ന് ചീരു പറയാറുണ്ട്

മലയാളികൾക്ക് ഏറെ പരിചിതയാണ് നടി മേഘ്ന രാജ്. താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണവാർത്ത ആരാധകരെയും വേദനയിലാഴ്ത്തിയിരുന്നു. 2020 ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി അന്തരിച്ചത്. ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിനിടയിലാണ് ചിരഞ്ജീവിയുടെ വിയോഗം. ഒക്ടോബർ 22നാണ് മേഘ്നയ്ക്ക് കുഞ്ഞ് പിറന്നത്. ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കാണുന്നത്.  ചില ഓൺലൈൻ മാധ്യമങ്ങൾ മേഘ്ന പുനഃർവിവാഹിത ആകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മേഘ്ന.

read also: മ്യൂസിക്ബോട്ട് ഇവോ: ഓഫർ വിലയിൽ സൗണ്ട്ബാർ സ്വന്തമാക്കാൻ അവസരം

‘വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞവരുണ്ട്. അതേസമയം തന്നെ വിവാഹം കഴിച്ചില്ലെങ്കിലും മകനുമൊത്ത് സന്തോഷമായി ജീവിക്കാമല്ലോ എന്നു പറഞ്ഞവരുമുണ്ട്. ഇവയിൽ ഏതാണ് ഞാൻ സ്വീകരിക്കേണ്ടത്. ചുറ്റുമള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്ന് ചീരു പറയാറുണ്ട്. രണ്ടാം വിവാഹത്തേക്കുറിച്ചൊരു ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നാണ് ചീരു പോയപ്പോൾ ഇവിടെ അവശേഷിപ്പിച്ച കാര്യം. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല’- മേഘ്ന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button