കോട്ടയം: വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. അഗളി പുഞ്ചിക്കല് സിദ്ദിഖി (52) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍വച്ച് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു.
Read Also : ഓട്ടോറിക്ഷ സ്വകാര്യബസിന് പിന്നിലിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
തുടര്‍ന്ന്, കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലായി നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം വെസ്റ്റ് സ്റ്റേഷന് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി. ശ്രീജിത്ത്, സിപിഒമാരായ മുഹമ്മദ് ഷെഫീക്ക്, വിഷ്ണു വിജയദാസ്, ധനേഷ് ഗോപിദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments