KeralaLatest NewsNews

നികൃഷ്ടജീവികളുടെ തലവനാണ് മന്ത്രിസഭയെ നയിക്കുന്നത്: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത

വർഗീയ സമരമെന്ന ആക്ഷേപത്തിന് മറുപടിയായി കൂടുതൽ സമുദായങ്ങൾ സമരത്തിനെത്തും.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത. വിഴിഞ്ഞം തുറമുഖ സമരത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി നികൃഷ്ടജീവികളുടെ തലവനാണെന്നും കടക്കൂ പുറത്തെന്ന പ്രയോഗം മത്സ്യത്തൊഴിലാളികളോട് വേണ്ടെന്നും സമരസമിതി പ്രതികരിച്ചു. അതേസമയം, തുറമുഖ ഉപരോധ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് പൊലീസ്‌ ബാരിക്കേഡുകൾ മറിച്ചിട്ട് സമരക്കാർ പദ്ധതി പ്രദേശത്തേക്ക് കടന്നു.

Read Also: മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബോംബ് ഭീഷണി, വിളിച്ചയാള്‍ 5 കോടി ആവശ്യപ്പെട്ടു

‘വർഗീയ സമരമെന്ന ആക്ഷേപത്തിന് മറുപടിയായി കൂടുതൽ സമുദായങ്ങൾ സമരത്തിനെത്തും. നിയമസഭയിൽ മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നുവെന്ന് പ്രതികരിച്ച അതിരൂപത തുറമുഖ മന്ത്രി വിഡ്ഢിയാണ്. മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തുന്ന രൂപത്തിലേക്ക് സമരം മാറും’- വികാരി ജനറൽ ഫാദർ യൂജിൻ പെരേര പറഞ്ഞു. അതേസമയം, ഉപരോധ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് സമരക്കാർ ബാരിക്കേഡുകൾ മറിച്ചിട്ടും പൂട്ട് തകർത്തും തുറമുഖ പ്രദേശത്തേക്ക് കടന്നുകയറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button