Latest NewsKeralaNews

ഓണം വാരാഘോഷത്തിന് ഗ്രീൻ പ്രോട്ടോക്കോൾ കർശനം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും. ആഘോഷ പരിപാടികൾ നടക്കുന്നയിടങ്ങളിലും കൂട്ടായ്മകളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്ന് നിർദേശം നൽകി.

Read Also: ‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’: സഭയില്‍ ജലീല്‍ സംസാരത്തിന് മുമ്പ് ശൈലജയുടെ ആത്മഗതം വൈറൽ, ഒടുവിൽ മറുപടി പോസ്റ്റ്

ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകൾ, ഹോർഡിംഗുകൾ, കമാനങ്ങൾ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചു മാത്രമേ നിർമ്മിക്കാവൂ. ഓണാഘോഷ വേദികളിൽ ഡിസ്‌പോസിബിൾ വസ്തുക്കൾ കൊണ്ടുവരുന്നതു പൂർണമായി ഒഴിവാക്കണം. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കണം. ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനായി സ്ഥാപിക്കുന്ന ബിന്നുകളിൽ അവ തരംതിരിച്ചു നിക്ഷേപിക്കുന്ന കാര്യവും പൊതുജനങ്ങൾ ശ്രദ്ധിക്കണം. സംസ്ഥാന ശുചിത്വ മിഷനാണ് ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്.

Read Also: എന്തുകൊണ്ടാണ് ആളുകൾ ‘ചിയേഴ്സ്’ പറയുന്നത്? ആഘോഷങ്ങളിൽ ഷാംപെയ്ൻ പൊട്ടിക്കുന്നത്? കാരണം അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button