Latest NewsKeralaNews

നീതി നടപ്പാക്കാന്‍ എല്ലാശ്രമവും നടത്തും: മധു വധക്കേസിൽ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

'കേസില്‍ ഒരു വിധത്തിലുമുള്ള അലഭാവവും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പ്രോസിക്യുഷന്‍ ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: മധു വധക്കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിൽ നീതി നടപ്പാക്കാന്‍ എല്ലാശ്രമവും നടത്തുമെന്നും സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 16 പേരെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്

‘കേസില്‍ ഒരു വിധത്തിലുമുള്ള അലഭാവവും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പ്രോസിക്യുഷന്‍ ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നാടിന് മുഴുവന്‍ അപമാനകരമായ കാര്യമാണ് മധു കൊലക്കേസിലൂടെ നടന്നത്. കേസിനെ ഗൗരവമായാണ് കാണുന്നത്. സാക്ഷികള്‍ കോടതിയില്‍ വരുമ്പോഴും പോകുമ്പോഴും പൊലീസ് അകമ്പടി ഏര്‍പ്പെടുത്തിയിട്ടുണ്ട്’- മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button