Latest NewsKeralaNews

അബുദാബിയില്‍ നടന്ന ഇരട്ടക്കൊലപാതകം, കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം

ചാലക്കുടി: അബുദാബിയില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായ യുവതിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇരിങ്ങാലക്കുട ആര്‍ഡിഒ ആണ് റീ-പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലീസിന് അനുമതി നല്‍കിയത്.

Read Also: വിവാദങ്ങൾക്കിടെ സംസ്ഥാനത്ത്‌ 26,000 കുപ്പി ആന്റി റാബിസ് വാക്‌സിന്‍ എത്തിച്ച് ആരോഗ്യ വകുപ്പ്

കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം നല്‍കിയ അപേക്ഷയിലാണ് നടപടി. ചാലക്കുടി സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിച്ച മൃതദേഹം 25ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഒരാഴ്ച മുന്‍പ് ഹാരിസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

പാരമ്പര്യ വൈദ്യനായ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫാണ് ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്ന് കൂട്ടുപ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഹാരിസ്, ജീവനക്കാരിയായ യുവതി എന്നിവരെ 2020 മാര്‍ച്ച് 5ന് ആണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. കൈ ഞരമ്പ് മുറിച്ച് ചോര വാര്‍ന്ന് ഹാരിസ് ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുകയായിരുന്നു. മദ്യലഹരിയില്‍ യുവതിയെ കൊലപ്പെടുത്തിയ ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തില്‍

പിന്നീട് ഷരീഫ് വധക്കേസില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍, കൂത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവര്‍ ഇരട്ടക്കൊലപാതകത്തില്‍ തങ്ങളുടെ പങ്ക് സമ്മതിച്ചു. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും മൊഴി നല്‍കി.

യുവതിയെയാണ് ആദ്യം കൊലപ്പെടുത്തിയത് പിന്നാലെ ഹാരിസിനെയും കൈ ഞരമ്പ് മുറിച്ച് ബാത്ത് ടബ്ബിലിടുകയായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കൃത്രിമ തെളിവുകളും സൃഷ്ടിച്ചാണ് പ്രതികള്‍ ഫ്ളാറ്റ് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button