KeralaLatest NewsIndiaNewsWomenInternationalLife Style

‘ദാമ്പത്യത്തിലും പ്രണയത്തിലും തൊഴിലിലും മസ്റ്റാണ് സമത്വം’: സ്ത്രീ സമത്വം ഓർമിപ്പിക്കുന്ന ചില സിനിമകൾ

ന്യൂഡൽഹി: ലോകം ആഗസ്റ്റ് 26 വെള്ളിയാഴ്ച സ്ത്രീ സമത്വ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെ 19-ാം ഭേദഗതി അംഗീകരിച്ചതിനെ ബഹുമാനിക്കുന്നതാണ് വനിതാ സമത്വ ദിനം. മനുഷ്യരാശിയുടെ പരിണാമത്തിനും ആധുനിക ലോകത്തിന്റെ വികാസത്തിനും സ്ത്രീകൾ തുല്യ സംഭാവന നൽകിയിട്ടുണ്ട്. എന്നിട്ടും പുരുഷന് തുല്യമായ പദവി ലഭിക്കാൻ സ്ത്രീകൾക്ക് നൂറ്റാണ്ടുകളോളം പോരാടേണ്ടിവന്നു. ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നു. സ്ത്രീ സമത്വം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം തന്നെ ‘പൂർണമായും ഉണ്ടായിട്ടില്ല’ എന്നുള്ളതിന്റെ ഉത്തരമാണ്,

ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക്, സമത്വത്തിനായുള്ള പോരാട്ടം വളരെ നീണ്ടതാണ്. ചിലർ അവരുടെ ലക്ഷ്യങ്ങളിൽ വിജയിച്ചു, മറ്റുള്ളവർ ഇപ്പോഴും അവർക്കുവേണ്ടി പോരാടുകയാണ്. തങ്ങളുടെ ന്യായമായ വിഹിതം ലഭിക്കാൻ സ്ത്രീകൾ സഹിച്ച പോരാട്ടങ്ങളുടെ ബഹുമാനാർത്ഥം സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ,അവർക്ക് ബഹുമാനം നൽകുന്ന ചില സിനിമകളിറങ്ങിയിട്ടുണ്ട്. അത്തരം ചില ഇന്ത്യൻ സിനിമകൾ പരിശോധിക്കാം.

തപ്പട്

വൈവാഹിക ബലാത്സംഗവും കഠിനമായ ഗാർഹിക പീഡനവും ‘സ്വാഭാവിക’ കാര്യമായി കണക്കാണുന്ന കുടുംബങ്ങളുടെ മുഖത്തേറ്റ അടിയായിരുന്നു തപ്‌സി പന്നു അഭിനയിച്ച തപ്പട് എന്ന സിനിമ. ഗാർഹിക പീഡനവും വൈവാഹിക ബലാത്സംഗവും കുടുംബത്തിന്റെ മാത്രം ‘ആഭ്യന്തര കാര്യമായി’ കണക്കാക്കുന്ന ഒരു സമൂഹത്തിൽ, ഒരടികൊണ്ട് എന്താണ് ചെയ്യാൻ കഴിയുക എന്ന് സിനിമ കാണിച്ച് തരുന്നുണ്ട്. ഭർത്താവിന്റെ അടുക്കൽ നിന്നും ഏൽക്കേണ്ടി വരുന്ന ഒരു ‘അടി’, തന്റെ ഭർത്താവിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവൾ സ്വന്തം ജീവിതത്തെ എത്രമാത്രം മായ്ച്ചു കളഞ്ഞുവെന്ന് അവളെ ഓർമ്മിപ്പിക്കുന്ന ഒരു അലാറം കൂടിയായിരുന്നു. ഭൂഷൺ കുമാർ നിർമ്മിച്ച്, അനുഭവ് സിൻഹ സംവിധാനം ചെയ്‌ത ഈ ചിത്രം പുരുഷാധിപത്യത്തെ കുറിച്ചും, അതിനെ തച്ചുടച്ച് സ്ത്രീകൾ സ്വയം മുന്നോട്ട് പോകണമെന്നുമാണ് പറഞ്ഞുവെയ്ക്കുന്നത്. ദാമ്പത്യത്തിൽ സമത്വം എത്ര പ്രധാനമാണ് എന്ന് കൂടി ഈ ചിത്രം നമ്മളെ ഓർമിപ്പിക്കുന്നു.

200: ഹല്ലാ ഹോ

മുഖ്യധാരാ സിനിമയിൽ ഉപകഥകളിലൂടെയാണ് ജാതി, ലിംഗ വിവേചനം സാധാരണയായി കൈകാര്യം ചെയ്യുന്നത്. എന്നാൽ യൂഡ്‌ലീയുടെ ‘200-ഹല്ല ഹോ’ അവയെ കഥയുടെ ഹൃദയഭാഗത്ത് നിർത്തുന്നു. അക്രമവും ജാതി മുൻവിധികളും ദളിത് സ്ത്രീകളെ അവർക്ക് രക്ഷപ്പെടാനാകാത്ത കോണുകളിലേക്ക് തള്ളിവിടുന്നത് എങ്ങനെയെന്ന് ഈ സിനിമ പറയുന്നു. അത്തരം അടിച്ചമർത്തലുകളും തഴയപ്പെടലുകളും അനുഭവിച്ച സ്ത്രീകൾ തിരിച്ചടിക്കാൻ തീരുമാനിച്ചാൽ എന്ത് സംഭവിക്കുമെന്ന് ഈ സിനിമ ശക്തമായി കാണിക്കുന്നു. ശക്തരുടെയും ശ്രേഷ്ഠരുടെയും താൽപ്പര്യങ്ങൾക്കായി നീതിയും നിയമവും നിലകൊള്ളുമ്പോൾ, ക്രമസമാധാന യന്ത്രങ്ങൾ പാവങ്ങളെയും ദുർബലരെയും ശൂന്യതയിലേക്ക് തള്ളിയിടുന്നതെങ്ങനെയെന്ന് ഈ ചിത്രം വരച്ഛ്ച്ചുകാട്ടുന്നു. പലതും ലംഘിക്കപ്പെട്ട സ്ത്രീകളിൽ മറഞ്ഞിരിക്കുന്നതും പ്രകടിപ്പിക്കപ്പെടാത്തതുമായ വേദനയും ദേഷ്യവും ശക്തിയും നാം കാണുന്നു.

ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ

അലംകൃത ശ്രീവാസ്തവ ഹിന്ദി സിനിമയിലെ ഏറ്റവും ശക്തമായ ഫെമിനിസ്റ്റ് ശബ്ദങ്ങളിലൊന്നായി ഉയർന്നുവരുന്നു. 2016-ൽ പുറത്തിറങ്ങിയ അവരുടെ ‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ എന്ന സിനിമ നിരവധി സ്റ്റീരിയോടൈപ്പുകളെ തകർത്തു. കൊങ്കണ സെന്നും രത്ന പഥക് ഷായും അഭിനയിച്ച ഈ സിനിമ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് പറയുന്നത്. സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും സ്വയം പ്രകടിപ്പിക്കുന്നതിനും തുല്യമായ പ്രവേശനം ആഗ്രഹിക്കുന്നവരായി സ്ത്രീകളെ ചിത്രീകരിക്കുന്നു. പ്രകാശ് ഝാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രത്‌ന പഥക്, കൊങ്കണ സെൻ ശർമ്മ, അഹാന കുമ്ര, പ്ലാബിത ബോർഡാകൂർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സുശാന്ത് സിംഗ്, സോണാൽ ഝാ, വിക്രാന്ത് മാസേ, ശശാങ്ക് അറോറ, വൈഭവ് തത്വവാദി, ജഗത് സിംഗ് സോളങ്കി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.

ഹൌ ഓൾഡ് ആറ് യൂ

ജീവിതത്തോടുള്ള അഭിനിവേശം നഷ്ടപ്പെട്ട ഒരു സർക്കാർ ജീവനക്കാരിയുടെ ഉയർത്തെഴുന്നേല്പിന്റെ കഥയാണ് സിനിമ പറയുന്നത്. അവളുടെ സ്വന്തം മൂല്യം വീണ്ടെടുക്കാനുള്ള അവളുടെ യാത്രയ്ക്കൊടുവിൽ സമത്വത്തിന്റെയും പരസ്പര ബഹുമാനത്തെയും വില തിരിച്ചറിയുന്ന ഭർത്താവിനെയാണ് നമുക്ക് കാണാനാകുന്നത്. മലയാളത്തിൽ മഞ്ജു വാര്യരുടെയും തമിഴിൽ ജ്യോതികയുടെയും അസാധ്യ തിരിച്ച് വരവായിരുന്നു ഈ സിനിമ. അനുപമ ഭർത്താവിനും മകൾക്കും മുന്നിൽ ഒരു പരിഹാസത്തിന്റെയും നിരന്തരം വിഡ്ഢിത്തങ്ങളുടെയും നാണക്കേടിന്റെയും ഉറവിടം മാത്രമായിരുന്നു അവൾ. കുടുംബം അകന്നുപോയി തുടങ്ങിയപ്പോഴാണ് തനിക്ക് മറ്റാരുമില്ലെന്നും, തന്റെ ജീവിതം തന്നെ കുടുംബത്തിന് വേണ്ടിയായിരുന്നു സമർപ്പിച്ചിരുന്നതെന്നും അവൾ തിരിച്ചറിയുന്നതും. സുഹൃത്തിന്റെ വരവോടെ ജീവിതത്തിലെ മനോഹരമായ, അഭിമാനകരമായ യാഥാരയിലേക്ക് അവൾ കടക്കുന്നു. അവളുടെ മേൽ മുമ്പ് ചുമത്തിയ കുടുംബ പ്രതീക്ഷകളാൽ ചങ്ങലയില്ലാതെ അവളുടെ സമൂഹത്തിൽ വ്യതിരിക്തമായ മാറ്റം വരുത്താനുള്ള അവസരം കൂടിയാകുന്നു അവളുടെ ജീവിതം.

22 ഫീമെയിൽ കോട്ടയം

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയിൽ കോട്ടയം, പ്രതികാര ത്രില്ലർ ചിത്രമാണ്. ശ്യാം പുഷ്‌കരനും അഭിലാഷ് എസ് കുമാറും ചേർന്നാണ് തിരക്കഥ എഴുതിയത്. ഫഹദ് ഫാസിലും റിമ കല്ലിങ്കലും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയത്തിന്റെ പേരിൽ ടെസ്സയെന്ന നഴ്‍സിനെ ദുരുപയോഗം ചെയ്യുകയും സുഹൃത്തിന് കാഴ്ച വെയ്ക്കുകയും ചെയ്ത നായകൻ. നായകൻറെ ചതിയിൽ ജയിലടയ്ക്കപ്പെടുന്ന നായിക. ജയിൽ ജീവിതം അവളെ ശക്തയാക്കി. ചതിച്ചവനെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യാൻ ടെസ്സ അവളെ തന്നെ പഠിപ്പിച്ചു. പെണ്ണായത് കൊണ്ട് ഒന്നും കൊള്ളില്ലെന്ന, പതിവ് കാഴ്ചപ്പാട് മാറ്റിയെടുക്കുന്ന ചിത്രമായിരുന്നു 22 ഫീമെയിൽ കോട്ടയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button