പുരുഷന്‍മാരുമായുള്ള സമത്വത്തിലേയ്ക്കുള്ള സ്ത്രീകളുടെ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നതിനായി ലോകമെമ്പാടും എല്ലാ വര്‍ഷവും ഓഗസ്റ്റ് 26ന് വനിതാ സമത്വ ദിനം ആഘോഷിക്കുന്നു. അമേരിക്കന്‍ സ്ത്രീകള്‍ക്ക് അവരുടെ വോട്ടവകാശം ഉറപ്പുനല്‍കുന്ന അമേരിക്കന്‍ ഭരണഘടനയുടെ 19-ാം ഭേദഗതി അംഗീകരിച്ചതിന്റെ ഓര്‍മ്മയ്ക്കാായാണ് ഇത് ആഘോഷിക്കുന്നത്.
1970 ഓഗസ്റ്റ് 26ന് 19-ാം ഭേദഗതി പാസാക്കിയതിന്റെ 50-ാം വാര്‍ഷിക വേളയില്‍, നാഷണല്‍ ഓര്‍ഗനൈസേന്‍ ഓഫ് വുമണ്‍ സമത്വത്തിനായുള്ള സമരത്തിന് ആഹ്വാനം ചെയ്തു. അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍, ഈ തിയതി ഔദ്യോഗികമായി സ്ത്രീകളുടെ അവകാശ ദിനമായി പ്രഖ്യാപിച്ചു. ഇതോടെ ഈ ദിനം ലോകമെങ്ങും വനിതാ സമത്വ ദിനമായി ആചരിക്കാന്‍ തുടങ്ങി.
ലിംഗസമത്വം ഒരു അടിസ്ഥാന മനുഷ്യാവകാശം മാത്രമല്ല, സമാധാനപരവും സമൃദ്ധവും സുസ്ഥിരവുമായ ഒരു ലോകത്തിന് ആവശ്യമായ അടിത്തറയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ ദശകങ്ങളില്‍ വനിതാ സമത്വ ആശയങ്ങള്‍ക്ക് പുരോഗതി ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നു, പഠിക്കുന്നു, ജോലി നേടുന്നു. കൂടുതല്‍ സ്ത്രീകള്‍ പാര്‍ലമെന്റിലും നേതൃത്വ സ്ഥാനങ്ങളിലും സേവനമനുഷ്ഠിക്കുന്നു, ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നതിനായി നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടുന്നു.
ഈ നേട്ടങ്ങള്‍ ഉണ്ടായിട്ടും, സ്ത്രീകള്‍ ഇപ്പോഴും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വിവേചനപരമായ നിയമങ്ങളും സാമൂഹിക മാനദണ്ഡങ്ങളും വ്യാപകമായി കണ്ടുവരുന്നു. ഇപ്പോഴും രാഷ്ട്രീയ നേതൃത്വത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്, കൂടാതെ 15 നും 49 നും ഇടയില്‍ പ്രായമുള്ള 5 സ്ത്രീകളും പെണ്‍കുട്ടികളും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments