വെയിലത്ത് ഉറങ്ങുന്നത് പലരുടെയും ഒരു ശീലമാണ്. നേരിട്ട് സൂര്യപ്രകാശത്തിന് താഴെ കിടന്നുറങ്ങിയ ലണ്ടൻ സ്വദേശിയായ സിറിൻ മുറാദ് എന്ന യുവതിക്ക് സംഭവിച്ചത് ആരെയും ഞെട്ടിക്കും. ബൾഗേറിയയിലെ ബീച്ചിൽ അവധികാലം ആസ്വദിക്കാൻ എത്തിയ ഇരുപത്തിയഞ്ചുകാരിയായ സിറിന് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമാണ് ഉണ്ടായത്. ബ്യൂട്ടീഷ്യൻ കൂടിയായ സിറിൻ മുറാദ് ബീച്ചിൽ സൂര്യപ്രകാശത്തിന് താഴെ 30 മിനിറ്റ് കിടന്നുറങ്ങി. ഉറക്കമുണർന്നപ്പോൾ അവളുടെ നെറ്റി പഴയത് പോലെ ആയിരുന്നില്ല.
21 ഡിഗ്രി സെൽഷ്യസായിരുന്നു അപ്പോൾ ചൂട്. സൂര്യാസ്തമയത്തിന് മുമ്പ് അൽപനേരം വെയിൽകായുന്നത് പലരുടേയും പതിവാണ്. അങ്ങനെ വെയിൽ കൊള്ളാൻ വേണ്ടി കിടന്നതായിരുന്നു സിറിനും. എന്നാൽ, സിറിൻ ഉറങ്ങിപ്പോവുകയായിരുന്നു. ഉണർന്നപ്പോൾ മുഖത്ത് ചെറിയ നീറ്റലും ചുവപ്പും അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഇതിനു ശേഷം അൽപനേരം കൂടി ബീച്ചിൽ ചിലവഴിച്ചാണ് സിറിൻ മടങ്ങിയത്.
Also Read:കോഴിക്കോട് ബീച്ചിലെ സംഗീത പരിപാടിയ്‌ക്കിടയിലെ സംഘർഷം: 8 പോലീസുകാരുൾപ്പെടെ 70 പേർക്ക് പരിക്ക്
എന്നാൽ, അടുത്ത ദിവസമായപ്പോഴാണ് മുഖത്തിന്റെ യഥാർത്ഥ അവസ്ഥ മനസ്സിലായത്. മുഖത്തെ ചർമം വളരെ ഇറുകിയതായിട്ടായിരുന്നു ആദ്യം തോന്നിയത്. കണ്ണാടിയുടെ മുന്നിൽ നിന്ന് കൺപുരികൾ ഉയർത്തിയപ്പോഴാണ് നെറ്റിത്തടം ഉരുകിയ പ്ലാസ്റ്റിക് പോലെ ചുരുങ്ങിയതായി മനസ്സിലായത്. മുഖം പിങ്ക് നിറമായി മാറി. തൊലി അടർന്നു തുടങ്ങിയപ്പോൾ കുറച്ചു ആശ്വാസം കിട്ടിയെന്ന് സിറിൻ പറഞ്ഞു. പക്ഷേ അപ്പോഴും അത് വളരെ വേദനാജനകമായിരുന്നു.
‘അടുത്ത ദിവസം ഇത് ശരിക്കും വേദനിപ്പിച്ചു. പക്ഷേ തൊലി ഇളകി തുടങ്ങിയപ്പോൾ കുറച്ച് ആശ്വാസം ലഭിച്ചു. തൊലി പൂർണമായും പോയപ്പോൾ എനിക്ക് അത്ഭുതവും വിചിത്രവുമായി തോന്നി. എന്റെ ചർമ്മം ഇപ്പോൾ മികച്ചതാണ്. ഇത് പഴയതിനേക്കാൾ മികച്ചതായി തോന്നുന്നു’, യുവതി പറയുന്നു. വെയിലത്ത് ഇറങ്ങുമ്പോൾ എല്ലാവരും സൺസ്ക്രീൻ ലോഷൻ ധരിക്കണം എന്ന് പറയുകയാണ് സിറിൻ ഇപ്പോൾ. മാത്രമല്ല, കാര്യത്തിന്റെ ഗൗരവം തെളിയിക്കാൻ തന്റെ മുൻകാല ചിത്രങ്ങളും മുഖത്തെ തൊലി അടർന്നതിനു ശേഷമുള്ള ചിത്രങ്ങളും സിറിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
Post Your Comments