ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുൻ ഡ്രൈവർ പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിൽ ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കോടതി ഒട്ടേറെ സമൻസുകൾ അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
പീഡനക്കേസുമായി ബന്ധപ്പട്ട് നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇക്വഡോറിലേക്കു കടക്കുകയായിരുന്നു. 2018 മുതൽ വിചാരണയിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ 2020ൽ കോടതി ജാമ്യം റദ്ദാക്കിയിരുന്നു.
ട്രഷറി ഓഫീസുകൾ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എൻ ബാലഗോപാൽ
ഇന്ത്യൻ വംശജയായ യു.എസ് വനിതയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസിലും നിത്യാനന്ദയ്ക്കെതിരെ കർണാടക പൊലീസിന്റെ സി.ഐ.ഡി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, നിത്യാനന്ദ ഇപ്പോൾ എവിടെയാണെന്ന് യാതൊരു വിവരവും ഇല്ല.
Post Your Comments