Latest NewsKeralaNewsLife Style

വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

 

ആരോഗ്യസംരക്ഷണത്തിൽ പ്രധാനമാണ് ചർമ്മസംരക്ഷണം. അതിൽ വരണ്ട ചർമ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. വരണ്ട ചർമ്മമുള്ളവർ വെള്ളം ധാരാളം കുടിക്കാം. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

നിങ്ങളുടെ ചർമ്മം ഏതാണ് അതിന് അനുയോജ്യമായ ഫേസ് പാക്കുകൾ ഉപയോ​ഗിക്കുക. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചർമ്മത്തിന് ദോഷകരമായി മാറാറുണ്ട്. വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള എമോളിയന്റുകൾ ചർമ്മത്തിന് കോശങ്ങൾക്കിടയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കി ചർമ്മം കൂടുതൽ സുഗമമാക്കും. നിങ്ങളുടെ ചർമ്മത്തിലെ വരൾച്ച ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക.

പെട്രോളിയം ജെല്ലിക്ക് ചർമ്മത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. പെട്രോളിയം ജെല്ലിയിൽ അടങ്ങിയിട്ടുള്ള മിനറൽ ഓയിൽ ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിലെ ഈർപ്പം നിലനിർത്തുകയും ചെയ്യും. ഇത് ചർമ്മം വരളുന്നതും ചൊറിച്ചിലുണ്ടാകുന്നതും തടയാൻ സഹായിക്കും.

അന്തരീക്ഷത്തിലുള്ള വസ്തുക്കൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൈകളെയാണ്. അത് കൊണ്ട് തന്നെ കൈയുറകൾ ധരിക്കാൻ ശ്രദ്ധിക്കുക.

കുളിക്കുന്നതിന് മുമ്പ് വെള്ളത്തിന്റെ ചൂട് ആവശ്യത്തിന് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കിയ ശേഷം കുളിക്കുക. അധികം ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ ഈർപ്പം നഷ്ടപ്പെടാൻ കാരണമാകും.

നിങ്ങളുടെ ചർമ്മത്തിന് പ്രശ്‌നം ഉണ്ടാക്കുന്ന സാധനങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചിലപ്പോൾ അത് നിങ്ങളുടെ തുണി കഴുകുന്ന സോപ്പോ സോപ്പ് പൊടിയും ആകാം, അല്ലെങ്കിൽ പുകയാകാം, പൊടിയാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button