Latest NewsKeralaNews

പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് മുൻപില്‍ നഗ്നതാ പ്രദര്‍ശനം നടത്തി: യുവാവ് അറസ്റ്റിൽ

സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് അനന്തു അനില്‍കുമാറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.

വൈക്കം: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് മുൻപില്‍ നടുറോഡില്‍വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടയാര്‍ സ്വദേശി അനന്തു അനില്‍കുമാര്‍ (25) ആണ് കോട്ടയം തലയോലപറമ്പ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.

സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു വിദ്യാര്‍ത്ഥിനി. ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിക്ക് മുന്നിലെത്തി നടുറോഡില്‍വച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പട്ടാപ്പകലാണ് സംഭവം നടന്നത്. ഭയന്ന പെണ്‍കുട്ടി തിരികെ സ്കൂളിലേക്ക് ഓടി. വിവരമറിഞ്ഞ് അധ്യാപകരില്‍ ചിലര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും യുവാവ് ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

Read Also: യു​വാ​വി​നെ മൂ​ന്നം​ഗ​സം​ഘം ബൈ​ക്കി​ല്‍ പി​ടി​ച്ചു ക​യ​റ്റിക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

തുടർന്ന്, സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് അനന്തു അനില്‍കുമാറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പിന്നീട്, പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലയോലപ്പറമ്പ് സിഐ കെ.എസ്. ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button