Latest NewsNewsInternational

അവസാന നിമിഷം ഡുഗിൻ തീരുമാനം മാറ്റി, മകളെ ഒറ്റയ്ക്ക് തിരിച്ചയച്ചു: മകളുടെ കാർ കത്തിയമരുന്നത് കണ്ട് ഞെട്ടി ഡുഗിൻ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഏറ്റവും അടുത്ത സഹായിയായി അറിയപ്പെടുന്ന അലക്‌സാണ്ടർ ഡുഗിന്റെ മകൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ ഞെട്ടലിലാണ് റഷ്യ. റഷ്യൻ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡാരിയ ഡുഗിന്റെ ജീവനെടുത്ത സ്‌ഫോടനം അവളുടെ പിതാവിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന ആരോപണവും ശക്തമാകുന്നു.

അദ്ദേഹവും മകളും സഖാരോവോ എസ്റ്റേറ്റിലെ പാരമ്പര്യ കുടുംബ സംഗമത്തിൽ അതിഥികളായി എത്തിയിരുന്നു. വയലിനിസ്റ്റും സുഹൃത്തുമായ പീറ്റർ ലൻഡ്‌സ്‌ട്രീം പറയുന്നതനുസരിച്ച്, ഇരുവരും ഒരുമിച്ച് തിരിച്ച് പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, അവസാന നിമിഷം ഡുഗിൻ തീരുമാനം മാറ്റി. അദ്ദേഹം മറ്റൊരു വാഹനത്തിൽ കയറുകയും മകളെ ഒറ്റയ്ക്ക് തിരിച്ചയയ്ക്കുകയുമായിരുന്നു. കൊലപാതകശ്രമത്തിൽ നിന്ന് അറിയാതെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

പരിപാടി കഴിഞ്ഞ് ഇരുവരും വ്യത്യസ്ത കാറുകളിലായി മടങ്ങി. മിനിട്ടുകൾക്കകം ഡാരിയ സഞ്ചരിച്ച വാഹനം പൊട്ടിത്തെറിച്ചു. റഷ്യയുടെ തലസ്ഥാനമായ ഗസറ്റയുടെ പ്രാന്തപ്രദേശത്തുള്ള ബോൾഷി വ്യാസെമിയിൽ വെച്ചാണ് കാർ പൊട്ടിത്തെറിച്ചത്. ഡാരിയയുടെ കത്തിയമർന്ന കാറിന് മുന്നിൽ ഞെട്ടലോടെ തലയിൽ കൈവച്ച് നിൽക്കുന്ന അലക്‌സാണ്ടറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

‘പൊളിറ്റിക്കൽ അനലിസ്റ്റ്’ എന്ന നിലയിലും പുടിൻ അനുകൂല പ്രസിദ്ധീകരണമായ യുണൈറ്റഡ് വേൾഡ് ഇന്റർനാഷണലിന്റെ എഡിറ്റർ എന്ന നിലയിലും ഡാരിയ പൊതുജന ശ്രദ്ധ നേടിയ ആളാണ്. മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അച്ഛനോടൊപ്പം കുടുംബ സംഗമത്തിൽ പങ്കെടുത്ത ഡാരിയയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button