തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരായ ലീഗ് നേതാക്കളുടെ പ്രസ്താവന വിവാദത്തിലായിരുന്നു. ഇപ്പോഴിതാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് അപകടകരമെന്ന് പറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ ട്രോളി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
‘സലാം ഇനി ബസിലും ട്രെയിനിലും ഫ്ലൈറ്റിലുമൊന്നും കയറുന്നുണ്ടാവില്ല അല്ലെ’ എന്നാണ് ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചത്. കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്നമെന്ന് വി ശിവന്‍കുട്ടി ചോദിച്ചു.
read also: വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം
കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോ. എം കെ മുനീര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശത്തെയും ശിവന്‍കുട്ടി പരോക്ഷമായി വിമര്‍ശിച്ചു. മുന്‍ മന്ത്രി അടക്കമുള്ളവര്‍ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിന്‍റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments