കൊല്ലം: കോര്പ്പറേഷന് ഓഫീസിലെ മേയറുടെ മുറിക്ക് തീപിടിച്ചു. ഫയലുകളും ഫര്‍ണിച്ചറുകളും ടി.വിയും ഉള്‍പ്പടെ കത്തിനശിച്ചു. ഷോട്ട് സര്‍ക്ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ കൊല്ലത്ത് മേയറുടെ ഓഫീസില്‍ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്.
Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്
വിവരം അറിഞ്ഞ് കടപ്പാക്കട, ചാമക്കട ഫയര്‍ഫോഴ്സ് യൂണിറ്റെത്തി തീ കെടുത്തി. ഓഫീസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. ഇലക്ട്രിക്കല്‍ ഇന്‍സപെക്ട്രേറ്റും ഫോറന്‍സിക്ക് വിദഗ്ധരും കൂടുതല്‍ പരിശോധന നടത്തും.
Post Your Comments