കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. മറ്റ് ടീമുകളെല്ലാം ടീമിനെ നേത്തെ പ്രഖ്യാപിച്ചപ്പോള്‍ ടൂര്‍ണമെന്‍റ് തുടങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് ശ്രീലങ്ക 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ദാസുന്‍ ഷനക നായകനാകുന്ന ടീമില്‍ ഭാനുക രാജപക്ഷെയും ദിനേശ് ചണ്ഡിമലും ഇടം നേടി. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് ടീം പ്രഖ്യാപനം വൈകാന്‍ കാരണമായത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ടീമിനെ തെരഞ്ഞെടുത്ത് കായിക മന്ത്രാലയത്തിന്‍റെ അനുമതിക്ക് അയച്ചുവെങ്കിലും ടീം തെരഞ്ഞെടുപ്പ് വൈകിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം ഇത് തള്ളുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്‍റില്‍ ശ്രീലങ്കയുടെ പങ്കാളിത്തം പോലും അനിശ്ചിതത്വത്തിലായി. ഓഗസ്റ്റ് എട്ടിനായിരുന്നു ടീം ലിസ്റ്റ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് സമര്‍പ്പിക്കേണ്ട അവസാന തീയതി.
എന്നാല്‍, രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തീയതി നീട്ടി നല്‍കണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു. ശ്രീലങ്ക വേദിയാവേണ്ട ഏഷ്യാ കപ്പാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികൾ മൂലം യുഎഇയിലേക്ക് മാറ്റിയത്. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും അടങ്ങുന്ന ഗ്രൂപ്പിലാണ് ശ്രീലങ്ക.
Read Also:- മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഇഞ്ചി!
ശ്രീലങ്കന്‍ ടീം: ദസുൻ ഷനക (ക്യാപ്റ്റൻ), ധനുഷ്‌ക ഗുണതിലക, പാത്തും നിസ്‌സാങ്ക, കുസൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ചരിത് അസലങ്ക (വൈസ് ക്യാപ്റ്റൻ), ഭാനുക രാജപക്ഷ (വിക്കറ്റ് കീപ്പർ), അഷെൻ ബണ്ടാര, ധനഞ്ജയ ഡി സിൽവ, വനിദു ഹസരംഗ, മഹേഷ് തീക്ഷണ, ജെഫ്രി വന്ദർസെ, പ്രവീൺ ജയ്വ്മരേന്ന, പ്രവീൺ ജയ്വ്മരേന്ന, ചമീര, ബിനുര ഫെർണാണ്ടോ, ചാമിക കരുണരത്‌നെ, ദിൽഷൻ മധുശങ്ക, മതീശ പതിരണ, ദിനേഷ് ചന്ധിമൽ (വിക്കറ്റ് കീപ്പർ), നുവനിന്ദു ഫെർണാണ്ടോ, കസുൻ രജിത.
Post Your Comments