ചെന്നൈ : സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപമുള്ള എല്ലാ മദ്യശാലകളും നീക്കം ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യശാലകളുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളില്‍ ഉയര്‍ന്ന പരാതികളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാക്കുന്ന രീതിയില്‍ ഉള്ള കടകള്‍ നീക്കം ചെയ്തിട്ടുണ്ട്. സംസ്ഥാനം ലഹരി മുക്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും സമീപത്തുള്ള മദ്യശാലകള്‍ നീക്കം ചെയ്യും’, മന്ത്രി പറഞ്ഞു.
എന്നാല്‍, വിഷയത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനവുമായി എഐഎഡിഎംകെ രംഗത്ത് എത്തി. സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപമുള്ള മദ്യശാലകള്‍ അടച്ച് പൂട്ടും എന്ന പൊയ്യമൊഴിയുടെ പ്രസ്താവന കപടമാണെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യന് ആരോപിച്ചു.
Post Your Comments