ബിസിനസ് രംഗം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ദൈനിക് ഭാസ്കർ ഗ്രൂപ്പിന് കീഴിലുള്ള ഡിബി പവർ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് അദാനി പവർ. 2021-22 സാമ്പത്തിക വർഷത്തിൽ 3,488 കോടി രൂപയുടെ വിറ്റുവരവുള്ള ഡിബി പവറിനെ 7,017 കോടി രൂപയ്ക്കാണ് അദാനി പവർ സ്വന്തമാക്കുന്നത്.
2006 ൽ പ്രവർത്തനമാരംഭിച്ച ഡിബി പവറിന് ഛത്തീസ്ഗഡിൽ 600 മെഗാവാട്ട് ശേഷിയുള്ള രണ്ട് താപ വൈദ്യുതി നിലയങ്ങളാണ് ഉള്ളത്. ഈ നിലയങ്ങളാണ് അദാനി പവർ സ്വന്തമാക്കുക. അതേസമയം, കോൾ ഇന്ത്യയുമായും ഡിബി പവറിന് പർച്ചേസ് എഗ്രിമെന്റ് ഉണ്ട്. 923.5 മെഗാവാട്ടിന്റെ പവർ പർച്ചേസ് എഗ്രിമെന്റാണ് ഉള്ളത്.
Also Read: കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയിൽ: ഒളിവിൽ പോയിട്ട് ഒരുവർഷം
താപ വൈദ്യുതി മേഖലയിൽ മികച്ച നേട്ടം കൈവരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. താപ വൈദ്യുതി നിലയങ്ങൾ ഏറ്റെടുക്കുന്നതോടെ ഛത്തീസ്ഗഡിലെ അദാനി പവറിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments