വൻ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് അപകടകാരികളായ 35 ആപ്പുകൾ നീക്കം ചെയ്തിരിക്കുകയാണ് ഗൂഗിൾ പ്ലേ സ്റ്റോർ. ആപ്പുകളിൽ മാൽവെയറിന്റെ സാന്നിധ്യത്തെ കണ്ടെത്തിയ തുടർന്നാണ് ആപ്പുകൾ നീക്കം ചെയ്തത്. കഴിഞ്ഞ മാസം നാല് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റയടിക്ക് 35 ആപ്പുകളെ നീക്കം ചെയ്തത്.
മാൽവെയർ സാന്നിധ്യത്തിന് പുറമേ, വൻ സുരക്ഷാ ഭീഷണിയാണ് ഈ ആപ്പുകൾ ഉയർത്തുന്നത്. ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടുക എന്നതാണ് ഈ ആപ്പുകളുടെ ലക്ഷ്യം. പ്രധാനമായി പരസ്യങ്ങളിലൂടെയാണ് പണം തട്ടുന്നത്. പരസ്യം ക്ലിക്ക് ചെയ്യുമ്പോൾ മാൽവെയറുകൾ ഉപയോക്താവിന്റെ അനുമതി ഇല്ലാതെ ഫോണുകളിലേക്ക് പ്രവേശിക്കുകയും വിവരങ്ങൾ ചോർത്തുന്നതുമാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്.
വാൾസ് ലൈറ്റ്- വാൾപേപ്പേഴ്സ് പാക്ക്, ബിഗ് ഇമോജി- കീബോർഡ്- 100കെ, ഗ്രാന്റ് വാൾപേപ്പേഴ്സ്- 3ഡി ബാക്ക്ഡ്രോപ്പ്സ്, എൻജിൻ വാൾപേപ്പർ- ലൈവ് ആൻഡ് 3 ഡി തുടങ്ങി 35 ഓളം ആപ്പുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ ഉടനടി അവ അൺഇൻസ്റ്റാൾ ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments