Latest NewsKeralaCinemaMollywoodNewsEntertainment

ഹനാന്റെ പ്രണയം സ്വീകരിക്കുമോ? മറുപടിയുമായി ഷെയ്ൻ നിഗം

കൊച്ചി: മലയാള സിനിമയിലെ യുവതാരനിരയിലെ പ്രമുഖ താരമാണ് ഷെയ്ൻ നിഗം. വ്യത്യസ്തമായ പല വേഷങ്ങളും ചെയ്ത് ഷെയ്ൻ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ബര്‍മൂഡയാണ് ഷെയ്‌ന്റെ ഏറ്റവും പുതിയ സിനിമ. സോഷ്യൽ മീഡിയയിൽ നടക്കുന്ന സംഭവങ്ങൾക്ക് ഷെയ്ൻ മറുപടി നൽകാറുണ്ട്. ഷെയ്ൻ നിഗത്തെ ഇഷ്ടമാണെന്നും, വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും വൈറൽ ഗേളായ ഹനാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് ഷെയ്ൻ ഇപ്പോൾ. ബര്‍മൂഡയുടെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ഷെയ്ന്.

ഹനാന്റെ പ്രൊപ്പോസലിനെ കുറിച്ച് ചോദിച്ചപ്പോൾ കണ്ടിട്ടില്ലെന്നായിരുന്നു ഷെയ്ൻ നൽകിയ മറുപടി. ഇതോടെ അവതാരക നടന്ന സംഭവങ്ങൾ ഷെയ്ന് പറഞ്ഞുകൊടുത്തു. ‘എന്താണ് സംഭവമെന്ന് അറിഞ്ഞിട്ടില്ല, എന്താണെന്ന് നോക്കട്ടെ’ എന്നായിരുന്നു ഷെയ്‌ന്റെ മറുപടി. ഒരുപാട് പ്രൊപ്പോസലുകള്‍ വരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഷെയ്‌ന്റെ മറുപടി.

അടുത്തിടെയായിരുന്നു ഹനാൻ തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. തനിക്ക് ക്രഷ് തോന്നിയ നടൻ ഷെയ്ൻ നിഗം ആണെന്ന് താരം പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. ഷെയ്ൻ നിഗം തയ്യാറായാൽ പെട്ടെന്ന് കല്യാണം കഴിക്കുമെന്നും ഹനാൻ പറഞ്ഞിരുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ വിജയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഹനാൻ പറഞ്ഞു. നായിക ആയിട്ട് ആണെങ്കിൽ ഷെയ്ൻ ആണെന്നും ഹനാൻ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button