Latest NewsIndia

‘ഒരാളെയും നല്ല കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കില്ല’: സിബിഐ റെയ്ഡിൽ പ്രതികരിച്ച് കെജ്രിവാൾ

ഡൽഹി: സിബിഐ റെയ്ഡുകളെ നിശിതമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആരെയും നല്ല കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കില്ല എന്നായിരുന്നു കെജ്രിവാൾ ഇതെപ്പറ്റി പ്രതികരിച്ചത്.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഇതിനെ പരാമർശിച്ചായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രയോഗം.’ഡൽഹി വിദ്യാഭ്യാസ മോഡൽ ആഗോളവ്യാപകമായി പ്രശംസിക്കപ്പെട്ട ദിവസം, അമേരിക്കയിലെ ഏറ്റവും വലിയ ദിനപത്രമായ ന്യൂയോർക്ക് ടൈംസിന്റെ മുൻപേജിൽ മനീഷ് സിസോദിയയുടെ ചിത്രം അച്ചടിച്ചു വന്ന ദിവസം, അതെ ദിവസം കേന്ദ്രസർക്കാർ സിബിഐ അദ്ദേഹത്തിന്റെ വീട്ടിലേക്കയച്ചു’, കെജ്രിവാൾ പറയുന്നു.

Also read: ‘എനിക്കുള്ള അവകാശങ്ങൾ ഈ രാജ്യത്ത് നിങ്ങൾക്കുമുണ്ട്’: ബംഗ്ലാദേശിലെ ഹിന്ദുക്കളോട് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ആരെയും നല്ലത് ചെയ്യാൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്ന് പറഞ്ഞ അരവിന്ദ്  കെജ്രിവാൾ സിബിഐക്ക് സ്വാഗതം ആശംസിച്ചു. സിബിഐ ഉദ്യോഗസ്ഥർ റെയ്ഡിനെത്തുന്നത് പലതവണയായി എന്ന കാര്യം അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടി. നാളിതുവരെ സിബിഐ ഉദ്യോഗസ്ഥർ റെയ്ഡിനു വന്നിട്ട് ഒന്നും ലഭിച്ചിട്ടില്ല, ഇനിയൊട്ട് ഒന്നും കിട്ടാനും പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button