നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ സൂചികകൾ കുതിച്ചുയർന്നെങ്കിലും പിന്നീട് ഓഹരികൾ തളരുകയായിരുന്നു. സെൻസെക്സ് 651.85 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,646.15 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 198 പോയിന്റ് താഴ്ന്ന് 17,758.50 ൽ വ്യാപാരം അവസാനിപ്പിച്ചു. കൂടാതെ, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനമാണ് ഇടിഞ്ഞത്.
ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ്, ഇൻഫോസിസ്, എൽ ആന്റി ടി, അദാനി പോർട്ട്സ് നിഫ്റ്റിയിൽ നേട്ടം ഉണ്ടാക്കിയെങ്കിലും ഇൻഡസ്ഇൻഡ് ബാങ്ക്, അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. ടാറ്റ സ്റ്റീൽ, എൻടിപിസി, മാരുതി സുസുക്കി, ആർഐഎൽ, എം ആന്റ് എം എന്നിവയുടെ ഓഹരികൾ സെൻസെക്സിൽ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹ നിശ്ചയം: ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്
Post Your Comments