തലേദിവസം കിടക്കുമ്പോൾ തന്നെ ഓരോരുത്തരും ചിന്തിച്ച് തുടങ്ങും രാവിലെ എന്ത് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കണം എന്ന്. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ കിച്ചണിൽ അധികം സമയം കളയാൻ ആരും താൽപര്യപ്പെടുന്നില്ല. അതിനാൽ, വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാവുന്ന ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ആണ് റവദോശ.
റവദോശ
വളരെ എളുപ്പത്തിൽ റവദോശ ഉണ്ടാക്കാം. അരകപ്പ് റവ, അരകപ്പ് അരിമാവ്, കാൽകപ്പ് മൈദ എന്നിവ ഒരു പാത്രത്തിലിട്ട് നന്നായി ഇളക്കുക. ഇതിലേക്ക് നന്നായി അരിഞ്ഞ ഉള്ളി, പച്ചമുളക് , അരിഞ്ഞ ഇഞ്ചി എന്നിവ ചേർക്കുക.
Read Also : വിഴിഞ്ഞം തുറമുഖ സമരം: സമരക്കാരുമായി സർക്കാർ നടത്തുന്ന നിര്‍ണ്ണായക ചർച്ച ഇന്ന്
രുചിക്ക് വേണ്ടി പാകത്തിന് ഉപ്പും കുറച്ച് കുരുമുളക് പൊടിയും ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. ഇതിൽ രണ്ട്കപ്പ് വെള്ളവും അൽപ്പം തൈരും ചേർത്ത് കുഴയ്ക്കുക. മാവ് നല്ല മൃദുവാകുന്നത് വരെ നന്നായി കുഴയ്ക്കണം. മാവ് 20 മിനുറ്റ് വച്ചതിന് ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കാം.
Post Your Comments