Latest NewsIndiaNewsCrime

11 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി: 21 കാരിയായ സുഹൃത്ത് രാത്രി മുഴുവൻ ക്രൂരത കണ്ടുനിന്നു

ഏഴ് മണിയോടെ മൊബൈൽ നന്നാക്കാൻ വീടിന് സമീപത്തെ കടയിലേക്ക് പോയപ്പോഴാണ് സംഭവം.

മുംബൈ: 21 കാരിയായ സുഹൃത്തിന്റെ മുന്നിൽ 11 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുംബൈയിലെ വിരാർ (വെസ്റ്റ്) പ്രദേശത്താണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് യുവതിയുടെ നിർദേശ പ്രകാരം പ്രതികളിൽ മൂന്ന് പേർ പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ സുഹൃത്തായ യുവതിയടക്കം പ്രതികളായ മൂന്നുപേരെ ആറ് മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു.

read also: മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫിസിലെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി സർക്കാർ ഉത്തരവ്

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ മൊബൈൽ നന്നാക്കാൻ വീടിന് സമീപത്തെ കടയിലേക്ക് പോയപ്പോഴാണ് സംഭവം. അവിടെ വെച്ച് 21-കാരിയായ സുഹൃത്ത് പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി, യുവതി അവളുടെ മൂന്ന് പുരുഷ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും ബന്ദിയാക്കി ബലാത്സംഗത്തിനു കൂട്ട് നിൽക്കുകയും ചെയ്തു. മൂന്നുപേരും മാറിമാറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത് സുഹൃത്തായ യുവതി, നോക്കി നിൽക്കുകയായിരുന്നു എന്ന് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button