രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം ഉടൻ തന്നെ നിയന്ത്രണ വിധേയമാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ പുറത്തിറക്കിയ പുതിയ ബുള്ളറ്റിൻ പ്രകാരം, പണപ്പെരുപ്പം അടുത്ത എട്ടു മാസത്തിനുള്ളിൽ 5 ശതമാനമായി കുറയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആർബിഐയുടെ പ്രതിമാസ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ നിലവിലെ ഏഴ് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനം എന്ന നിലയിലേക്ക് പണപ്പെരുപ്പം കുറയും. അതേസമയം, അടുത്ത സാമ്പത്തിക സാമ്പത്തിക വർഷം ജൂണിന് ശേഷം പണപ്പെരുപ്പത്തിന്റെ തോത് 4 ശതമാനമായി കുറയ്ക്കാനുളള നടപടികളും ആർബിഐ സ്വീകരിച്ചിട്ടുണ്ട്.
Also Read: ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ഇത്തവണ 3 ഘട്ടങ്ങളിലായാണ് നിരക്ക് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. അടുത്ത മീറ്റിങ്ങിലും ആർബിഐ റിപ്പോ നിരക്ക് ഉയർത്താൻ പദ്ധതിയിടുന്നുണ്ട്.
Post Your Comments