Latest NewsNewsBusiness

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, എച്ച്ഡിഎഫ്സിയുടെ സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ

7 ദിവസം മുതൽ 29 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 2.75 ശതമാനമാണ് പലിശ ലഭിക്കുക

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ നിരക്കുകൾ ആഗസ്റ്റ് 18 മുതൽ പ്രാബല്യത്തിലായി.

7 ദിവസം മുതൽ 29 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 2.75 ശതമാനമാണ് പലിശ ലഭിക്കുക. 30 ദിവസം മുതൽ 89 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 3.25 ശതമാനവും 90 ദിവസത്തിനും ആറുമാസത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 3.75 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ആറുമാസത്തിനും ഒരു വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 4.65 ശതമാനം പലിശ ലഭിക്കും. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 5.35 ശതമാനമാണ് പലിശ ലഭിക്കുന്നത്.

Also Read: മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 5.50 ശതമാനവും രണ്ടുവർഷം മുതൽ മൂന്നു വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 5.50 ശതമാനവും പലിശ ലഭിക്കും. അതേസമയം, അഞ്ചുവർഷത്തിനും 10 വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് പലിശ.

shortlink

Related Articles

Post Your Comments

Related Articles


Back to top button