ചേർപ്പ്: മൊബൈൽ കടയുടമയെ ആക്രമിച്ച് ഒളിവിലായിരുന്ന പ്രതി 12 വർഷത്തിനുശേഷം അറസ്റ്റിൽ. ചിറയ്ക്കൽ പെരുമ്പിടിക്കുന്ന് തണ്ടേക്ക്യൻ വീട്ടിൽ സുമേഷിനെയാണ് അറസ്റ്റ് ചെയ്തത്. ചേർപ്പ് സർക്കിൾ ഇൻസ്പക്ടർ ടി.വി. ഷിബു ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2010-ൽ ചിറയ്ക്കലിൽ മൊബൈൽ കടയുടമയായ ഇഞ്ചമുടി താഴത്ത് പീടിക വീട്ടിൽ ജിൽഷാദിനെ ആക്രമിച്ച കേസിൽ വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന്, പ്രതിയ്ക്കെതിരെ കോടതി വാറണ്ട് പുറപ്പെടിച്ചിരുന്നു.
Read Also : രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് കാരണമിതാണ്
ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം പെരുമ്പിടികുന്നിൽ എത്തിയിതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൾ സബ് ഇൻസ്പെക്ടർ ജെ. ജെയസ്ണ്‍ സബ് ഇൻസ്പെക്ടർ അരുണ്‍, സിപിഒ അനൂപ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments