തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. കണക്കുകൾ പ്രകാരം, 525 ദിവസം, 990 ദിവസം, 75 മാസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. നിരക്കുകൾ പുതുക്കിയതോടെ, ഈ കാലയളവിൽ ഉള്ള നിക്ഷേപങ്ങൾക്ക് 7.5 ശതമാനം വരെ പലിശ ലഭിക്കും.
525 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഇനി മുതൽ 7.5 ശതമാനമാണ് പലിശ ലഭിക്കുക. മുൻപ് 7.00 ശതമാനമായിരുന്നു. 990 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.20 ശതമാനത്തിൽ നിന്നും 7.50 ശതമാനമായാണ് ഉയർത്തിയത്. കൂടാതെ, 75 മാസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇനി മുതൽ 7.5 ശതമാനം പലിശ ലഭിക്കും. മുൻപ് 6 ശതമാനം മാത്രമാണ് പലിശ നൽകിയിരുന്നത്.
Also Read: വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്ക് ‘ഇസഡ്’ കാറ്റഗറി സുരക്ഷ
രാജ്യത്തെ പ്രധാന സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ഒന്നാണ് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്. ബംഗളൂരു ആസ്ഥാനമായ ഈ സ്മോൾ ഫിനാൻസ് ബാങ്കിന് റിസർവ് ബാങ്ക് 2015 ലാണ് ചെറുകിട ബാങ്കിംഗ് ലൈസൻസ് അനുവദിച്ചത്.
Post Your Comments