KeralaLatest NewsNews

കർഷകർക്ക് പിന്തുണ നൽകേണ്ട സന്ദർഭം: മുഖ്യമന്ത്രി

തിരുവനന്തപുരം: കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവഉദാരവത്ക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നാം തയ്യാറാകേണ്ട സന്ദർഭമാണിതെന്നും കർഷകദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നമ്മുടെ രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കർഷക ദിനത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

Read Also: കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്. ബദൽ കാർഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ കൂടുതൽ ജനകീയമാക്കാൻ അനിവാര്യമായ പിന്തുണ ഏവരിൽ നിന്നും ഉണ്ടാകണം. നമ്മുടെ മഹത്തായ കാർഷിക പാരമ്പര്യം സംരക്ഷിക്കാനും കർഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്ന് ആശംസകൾ നേർന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Read Also: കേരള സവാരി: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്‌സി സർവീസ് ബുധനാഴ്ച്ച പ്രവർത്തനം ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button