മോസ്കോ: ഉക്രൈനിൽ ആണവയുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് ചൊവ്വാഴ്ച ഇങ്ങനെയൊരു പരാമർശവുമായി രംഗത്ത് വന്നത്. റഷ്യൻ നീക്കത്തെ കുറിച്ച് പുറത്തു വരുന്ന വ്യാജ വാർത്തകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
‘ഉക്രൈനിൽ റഷ്യ ആണവായുധങ്ങളും രാസായുധങ്ങളും സ്ഥാപിച്ചിരിക്കും എന്നാൽ നിരവധി മാധ്യമങ്ങൾ വാർത്ത പടച്ചു വിടുന്നുണ്ട്. എന്നാൽ, അതിലൊന്നും യാതൊരു അടിസ്ഥാനവുമില്ല അങ്ങനെ യാതൊരുവിധ പദ്ധതിയും റഷ്യയ്ക്കില്ല. മാത്രമല്ല, ഉക്രൈൻ പോലൊരു രാഷ്ട്രത്തെ കീഴടക്കാൻ റഷ്യയ്ക്ക് ആണവായുധങ്ങൾ പ്രയോഗിക്കേണ്ട കാര്യമൊന്നുമില്ല’, പ്രതിരോധ മന്ത്രി വ്യക്തമാക്കി.
റഷ്യ കൈവശം വെച്ചിരിക്കുന്ന ആണവായുധങ്ങളുടെ ഉദ്ദേശം, ശത്രുക്കളുടെ ഭാഗത്തുനിന്നും ഒരു ആണവാക്രമണം ഉണ്ടായാൽ അത് തടയുക എന്നത് മാത്രമാണ് എന്നും സെർജി ഷോയിഗു പ്രസ്താവിച്ചു. മോസ്കോയിൽ, അന്താരാഷ്ട്ര സുരക്ഷാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ കുപ്രചരണത്തിൽ വീഴരുതെന്നും ഷോയിഗു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Post Your Comments