ചെന്നൈ: ഡൽഹി സന്ദർശനത്തിനെ പറ്റി പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. താൻ ഡൽഹി സന്ദർശിക്കുന്നത്, ഭാരതീയ ജനതാ പാർട്ടിയുമായി സന്ധി ചെയ്യാനല്ലെന്നാണ് സ്റ്റാലിൻ പറഞ്ഞത്.
ദ്രാവിഡ മുന്നേറ്റ കഴകം എന്നും തങ്ങളുടെ തത്വശാസ്ത്രത്തിലും നയങ്ങളിലും ഉറച്ചു നിൽക്കുമെന്നും, വർഗീയതയുമായി സന്ധ്യ ചെയ്യുന്നതിനെക്കുറിച്ച് താനോ തന്റെ പാർട്ടിയോ ചിന്തിക്കുക പോലുമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ‘കാവടിയുമേന്തി കൈകൂപ്പി നിൽക്കാനല്ല ഞാൻ ഡൽഹിക്ക് പോകുന്നത്’ എന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
വിടുതലൈ ചിരുതൈകൾ കക്ഷി നേതാവായ തോൽ തിരുമാവലന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സ്റ്റാലിൻ. കൂട്ടത്തിൽ, തിരുമാവലന്റെ ദ്രാവിഡ കാഴ്ചപ്പാടിനെ കുറിച്ചും സ്റ്റാലിൻ പുകഴ്ത്തി. ആര്യന്മാർക്ക് എതിരുനിൽക്കുന്നതെല്ലാം എന്തായാലും, അതെല്ലാം ദ്രാവിഡമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത് വളരെ സത്യസന്ധമായ ഒരു കാഴ്ചപ്പാടാണെന്നും സ്റ്റാലിൻ പറഞ്ഞു.
Post Your Comments