KeralaLatest NewsNews

ഗവര്‍ണര്‍ എന്ന പദവിയേക്കാള്‍ വലിയ പദവിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ലക്ഷ്യമിടുന്നത്: എം.വി ജയരാജന്‍

എല്ലാ അവസരത്തിലും ഇടതുപക്ഷ സര്‍ക്കാറിനെതിരാണ് ഗവര്‍ണറുടെ നിലപാടുകള്‍.

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്ത്. ഗവര്‍ണര്‍ എന്ന പദവിയേക്കാള്‍ വലിയ പദവിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ലക്ഷ്യമിടുന്നതെന്നും സംഘപരിവാര്‍ ശക്തികളെ തൃപ്തിപ്പെടുത്താന്‍, യജമാന പ്രീതിക്കായാണ് ഗവര്‍ണറുടെ പ്രവര്‍ത്തനമെന്നും എം.വി ജയരാജന്‍ ആരോപിച്ചു. ഗവര്‍ണര്‍ എല്ലാത്തിനെയും വിവാദമാക്കുന്ന വിവാദ നായകനാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: സ്യൂട്ട്‌കേസുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍, പോലീസില്‍ അറിയിച്ച് കുടുംബം

‘എല്ലാ അവസരത്തിലും ഇടതുപക്ഷ സര്‍ക്കാറിനെതിരാണ് ഗവര്‍ണറുടെ നിലപാടുകള്‍. ഗവര്‍ണ്ണറുടെ നിലവിലെ നിലപാട് ഛര്‍ദ്ദിച്ചത് വിഴുങ്ങുന്നത് പോലെയാണ്. കണ്ണൂര്‍ സര്‍വ്വകലാശാല ഏതെങ്കിലും തരത്തില്‍ തെറ്റായ നടപടികള്‍ സ്വീകരിച്ചതായി ഒരു നിയമ സംവിധാനവും പറഞ്ഞിട്ടില്ല. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗവര്‍ണറുടെ ഇടപെടല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. പ്രിയാ വര്‍ഗീസിന്റെ നിയമനം ഭരണസ്വാധീനമുപയോഗിച്ചല്ല’- എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button