കോട്ടയം: കങ്ങഴയിൽ പച്ചക്കറി കട കേന്ദ്രീകരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തിയയാൾ എക്സൈസ് പിടിയിൽ. പാമ്പാടി പൂതകുഴി പാലയ്ക്കൽ മുരളീധരനെയാണ് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.
കങ്ങഴ ജംഗ്ഷനിലെ പച്ചക്കറിക്കടയുടെ മറവിൽ കടയിൽ അനധികൃതമായി മദ്യവില്പന നടത്തുകയായിരുന്നു ഇയാൾ. വില്പനയ്ക്കായി സ്കൂട്ടറിൽ സൂക്ഷിച്ച ഒമ്പതു ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. മദ്യം വിറ്റ് ലഭിച്ച 3500 രൂപയും കണ്ടെടുത്തു.
Read Also : ‘മേക്ക് ഇന്ത്യ നമ്പർ 1’ പദ്ധതിയുമായി അരവിന്ദ് കെജ്രിവാൾ: ബിജെപിക്കും കോൺഗ്രസിനും പങ്കെടുക്കാൻ ക്ഷണം
കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണ്‍, എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റിവ് ഓഫീസർ ലെനിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മാമ്മൻ സാമുവൽ, എസ്. സുരേഷ്, ലാലു തങ്കച്ചൻ, ദീപു ബാലകൃഷ്ണൻ, വുമണ്‍ എക്സൈസ് ഓഫീസർ വിജയ രശ്മി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments