Latest NewsNewsBusiness

നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ഇന്ന് സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ നേരിയ തോതിൽ ഉയർന്നു

നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 379.43 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,842.21 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 127.10 പോയിന്റ് നേട്ടത്തിൽ 17,829 ൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി വിപണിയിൽ ഇന്ന് നിരവധി കമ്പനികളാണ് നേട്ടം ഉണ്ടാക്കിയത്. 1,926 ഓഹരികൾ മുന്നേറുകയും 1,527 ഓഹരികൾ നഷ്ടവും നേരിട്ടു. അതേസമയം, 153 ഓഹരികളാണ് മാറ്റമില്ലാതെ തുടർന്നത്.

ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടം കൊയ്തു. എന്നാൽ, എച്ച്ഡിഎഫ്സി പോർട്ട്സ്, ഐഷർ മോട്ടോഴ്സ്, ബിപിസിഎൽ, മാരുതി സുസുക്കി തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു.

Also Read: അമൂൽ പാലിന് വില കൂട്ടി, പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

ഇന്ന് സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ നേരിയ തോതിൽ ഉയർന്നു. മിഡ്ക്യാപ് സൂചിക 256 പോയിന്റും സ്മോൾക്യാപ് സൂചിക 288 പോയിന്റുമാണ് ഉയർന്നത്. കൂടാതെ, മെറ്റൽ, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെ മറ്റെല്ലാ മേഖലകളിലെ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button