മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങൾ വലിച്ചെടുക്കാനുള്ള കഴിവ് കരളിനുണ്ട്. അതിനാൽ, കരളിന്റെ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന കരൾ രോഗമാണ് ഫാറ്റി ലിവർ. നോൺ ആൽക്കഹോളിക്, ആൽക്കഹോളിക് എന്നിങ്ങനെ രണ്ട് തരത്തിലാണ് ഫാറ്റി ലിവർ കണ്ടുവരുന്നത്. ഇത്തരം രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും കരളിന്റെ സംരക്ഷണം ഉറപ്പുവരുത്താനും സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
കരൾ രോഗം ഉള്ളവർ ധാരാളം ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇലക്കറികൾ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാൻ സഹായിക്കും. ചീരയിലും മറ്റ് ഇലക്കറികളിലുമുള്ള സംയുക്തങ്ങൾ ഫാറ്റി ലിവറിനെ പ്രതിരോധിക്കും. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തടയാൻ ബീൻസ്, സോയാബീൻസ് എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇവ കരളിന്റെ സംരക്ഷണത്തിന് പുറമേ, അമിതവണ്ണം ഉള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കും.
Also Read: വിപണിയിലെ താരമാകാൻ Tecno Camon 19 Pro 5G, വിലയും സവിശേഷതയും അറിയാം
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഫാറ്റി ലിവർ ഉള്ളവർ വെളുത്തുള്ളി കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
Post Your Comments