ഡൽഹി: ജനങ്ങൾക്ക് സൗജന്യമായി നൽകുന്ന വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും ദാരിദ്ര്യം പൂർണമായും തുടച്ചു മാറ്റാനുള്ള കഴിവുണ്ടെന്ന പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
തലസ്ഥാന നഗരിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിവസങ്ങൾക്കു മുമ്പ്, വോട്ടുകൾ സംഭരിക്കാനായി ജനങ്ങൾക്ക് സൗജന്യമായി പലതും നൽകുന്നവർ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ‘രേവഡി സമ്പ്രദായം’ എന്നാണ് ഒരു മധുരപലഹാരത്തിന്റെ പേരിനോടുപമിച്ച് അദ്ദേഹം ഈ രീതിയെ വിശേഷിപ്പിച്ചത്. ഇത്തരം നടപടികൾ രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Also read: അംബാനിയ്ക്കും കുടുംബത്തിനും വധഭീഷണി: പിടികൂടിയപ്പോൾ അഫ്സൽ വിഷ്ണുവായി
ഇതിനെതിരെയുള്ള പ്രതികരണമായാണ് കെജ്രിവാളിന്റെ പ്രസ്താവന. സൗജന്യമായി വൈദ്യസഹായവും വിദ്യാഭ്യാസവും നൽകിയാൽ, ഒരൊറ്റ തലമുറ കൊണ്ട് തന്നെ ദാരിദ്ര്യം തുടച്ചു മാറ്റാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരുമിച്ചു നമ്മൾ ബ്രിട്ടീഷുകാരെ തുരത്തി. അതുപോലെ, ഒരുമിച്ച് നിന്ന് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാനും നമ്മൾക്ക് സാധിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു
Post Your Comments