കൊളംബോ: ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കയിലെത്തി. ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരീക്ഷിക്കാന്‍ കഴിവുള്ള ചൈനീസ് കപ്പലാണ് ചൊവ്വാഴ്ച രാവിലെ ഹംബന്‍ടോട്ട തുറമുഖത്ത് എത്തിയത്. ചൈനീസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണ് ഹംബന്‍ടോട്ട തുറമുഖം.
ഈമാസം 22 വരെ ചൈനീസ് മേല്‍നോട്ടത്തിലുള്ള ഹംബന്‍ടോട്ട തുറമുഖത്ത് കപ്പല്‍ നങ്കൂരമിടും. ഇന്ത്യയുടെ സുരക്ഷ ആശങ്കകള്‍ പരിഗണിക്കാതെയാണ് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയം കപ്പലിന് അനുമതി നല്‍കിയത്. ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കിയുള്ള നടപടികളുമായി മുന്നോട്ട് പോയതെന്നുമാണ് ശ്രീലങ്കന്‍ അധികൃതരുടെ വിശദീകരണം.
Read Also: പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്
നേരത്തെ എന്തുകൊണ്ട് കപ്പലിന് അനുമതി നിഷേധിക്കണമെന്ന ചോദ്യം ലങ്ക ഇന്ത്യക്ക് മുമ്പാകെ ഉന്നയിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി ഇന്ത്യ നല്‍കിയില്ലെന്നാണ് ശ്രീലങ്ക പറയുന്നത്. ചൈനയുടെ യുവാന്‍ വാങ്-5 കപ്പല്‍ ഗവേഷണത്തിനും സര്‍വേക്കുമായാണ് ഉപയോഗിക്കുന്നതെന്നാണ് ചൈനീസ് അവകാശവാദം. എന്നാല്‍, ചാരവൃത്തിക്കും ഈ കപ്പല്‍ ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments