സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഇത്തവണ ‘ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്കീം’ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ സ്ഥിരനിക്ഷേപ പദ്ധതിയാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ആകർഷണീയമായ ഉയർന്ന പലിശ നിരക്കാണ് ഈ നിക്ഷേപങ്ങളുടെ പ്രധാന പ്രത്യേകത. കൂടാതെ, മുതിർന്ന പൗരന്മാർക്ക് അധിക പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, രണ്ട് കാലയളവിലുള്ള സ്കീമുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്നാമത്തെ സ്കീമിൽ 444 ദിവസത്തേക്ക് 5.75 ശതമാനം പലിശ നിരക്കിലും, രണ്ടാമത്തെ സ്കീമിൽ 555 ദിവസത്തേക്ക് 6 ശതമാനം പലിശ നിരക്കിലും പണം നിക്ഷേപിക്കാം. 2022 ഡിസംബർ 31 വരെയാണ് നിക്ഷേപിക്കാനുള്ള അവസരം ലഭിക്കുക.
Also Read: കരിപ്പൂരിൽ സ്വർണ്ണവേട്ട: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉപഭോക്താക്കൾക്കായി ‘ഉത്സവ് ഡെപ്പോസിറ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക ടേം ഡെപ്പോസിറ്റ് അവതരിപ്പിച്ചിട്ടുണ്ട്. പരിമിത കാലത്തേക്ക് ലഭ്യമാകുന്ന ഈ സ്കീമിൽ ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
Post Your Comments