മുംബൈ: 2019 ല്‍ തന്നെ മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്നും മാറേണ്ടതായിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ജനങ്ങൾ തെരഞ്ഞെടുത്തത് ബിജെപി – ശിവസേന സഖ്യ സർക്കാരിനെ ആയിരുന്നു. കോൺഗ്രസും എൻസിപിയുമായും സഹകരിക്കരുതെന്ന് ബാലാസാഹേബ് താക്കറെ പറഞ്ഞിരുന്നെന്നും ഷിൻഡെ പറഞ്ഞു.
രണ്ടര വർഷം മുമ്പേ കൈക്കൊള്ളേണ്ട നടപടിയായിരുന്നു ഇപ്പോൾ തന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019ല്‍ തന്നെ ബിജെപിയുമായി ചേരണമായിരുന്നു എന്നും ഇപ്പോൾ നടന്നതൊരു തിരുത്തൽ നടപടിയാണെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടപ്പോൾ മുഖ്യമന്ത്രി സ്ഥാനവും മറ്റും പങ്കിടുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ അത്തരത്തിലൊരു ചർച്ചയുടെയും ആവശ്യകതയില്ലെന്ന് അവർ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments