Latest NewsNewsBusiness

വായ്പ നിരക്ക് വീണ്ടും വർദ്ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് വായ്പ പലിശ നിരക്കുകൾ പുതുക്കുന്നത്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ പലിശ നിരക്ക് വീണ്ടും ഉയർത്തി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ നിരവധി ബാങ്കുകൾ വായ്പ പലിശ നിരക്ക് കുത്തനെ ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്ബിഐ നിരക്കുകളിൽ വീണ്ടും വർദ്ധനവ് വരുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, അര ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിലായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് വായ്പ പലിശ നിരക്കുകൾ പുതുക്കുന്നത്. ഇത്തവണ പലിശ നിരക്കിൽ 20 ബേസിസ് പോയിന്റ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ, റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പ പലിശയും ഉയർത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായതോടെ, ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 7.55 ശതമാനത്തിൽ നിന്നും 8.05 ശതമാനമായി വർദ്ധിപ്പിച്ചു. അതേസമയം, റിപ്പോ നിരക്ക് അടിസ്ഥാനമായുള്ള പലിശ നിരക്ക് 7.65 ശതമാനമായി ഉയർത്തി. മുൻപ് 7.15 ശതമാനമായിരുന്നു പലിശ നിരക്ക്.

Also Read: സ്വാതന്ത്ര്യ ദിനത്തിൽ ബഹിരാകാശത്ത് ത്രിവർണ്ണ പതാക ഉയർന്നു: വൈറൽ വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button